സമസ്തയിലെ പിളർപ്പ്… ‘പിന്നിൽ ചില സ്ഥാപിത താല്പര്യക്കാർ’…. പൊതുവേദിയിൽ വിതുമ്പി കാന്തപുരം

കോഴിക്കോട്: കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ പുതിയ വഴിത്തിരിവാകാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങളുമായി സമസ്ത സ്ഥാപക ദിനാചരണം. ദശാബ്ദങ്ങൾ നീണ്ട എപി-ഇപി പിളർപ്പിൽ പരസ്യമായി പശ്ചാത്താപം രേഖപ്പെടുത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ രംഗത്തെത്തി. കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തിൽ വിതുമ്പിക്കൊണ്ടായിരുന്നു കാന്തപുരത്തിന്റെ വികാരാധീനമായ പ്രതികരണം. സുന്നി ചരിത്രത്തിലെ പിളർപ്പിന് പിന്നിൽ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ആത്മീയ-സംഘടനാ ജീവിതത്തിലെ ഭൂതകാലം ഓർത്തെടുത്താണ് കാന്തപുരം സംസാരിച്ചത്. തന്റെ ആത്മീയ-സംഘടനാ ജീവിതത്തിലെ ഭൂതകാലം ഓർത്തെടുത്താണ് കാന്തപുരം സംസാരിച്ചത്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഈ ചരിത്രപരമായ പ്രസ്താവനയെ ഇ.കെ സമസ്ത നേതാക്കൾ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രമുഖ നേതാക്കളായ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും ഫേസ്ബുക്കിൽ കുറിച്ചു. നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ഇത് പറയുന്നതെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് മുണ്ടുപാറ വ്യക്തമാക്കി. സുന്നികൾ തമ്മിലുള്ള ഭിന്നിപ്പ് മത നവീകരണ വാദികള്‍ കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴും ഇരുവിഭാഗങ്ങളും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസ്സം ചില പ്രത്യേക താല്പര്യക്കാരുടെ ഇടപെടലുകള്‍ ആണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. സുന്നി ആദര്‍ശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണെന്നാണ് ഇപ്പോൾ ഇരുവിഭാഗത്തുനിന്നും ഉയരുന്ന പൊതുവികാരം. വരും ദിവസങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യ ചർച്ചകൾക്ക് ഈ സമ്മേളനം വേദി ഒരുക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.

Related Articles

Back to top button