ബിജെപി ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്..

കാസർകോട് ബിജെപി ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയതായി പരാതി. ഓഫീസിന്റെ ഒരു ഭാഗത്ത് ദേശീയപതാകകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇതിനുശേഷം ബിജെപി ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകകളാണ് യാതൊരുവിധ മര്യാദകളുമില്ലാതെ വലിച്ചെറിഞ്ഞ രീതിയിൽ കണ്ടെത്തിയത്.

ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതിയും നൽകിയിട്ടുണ്ട്.

Related Articles

Back to top button