ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ അപകടം; തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലിയാറിൽ തോണിമറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വെച്ചാണ് മീൻപിടിക്കാൻ പോയ മൂന്നംഗ സംഘം സഞ്ചരിച്ച തോണി മറിഞ്ഞത്. ബാസിലിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിക്കയറിയെങ്കിലും ബസിലിന് രക്ഷപെടാനായില്ല. കരയ്‌ക്കെത്തിയവർ വിവരം അറിയിച്ചതിന് പിന്നാലെ പരിസരവാസികളും മാവൂർ ഫയർ യൂണിറ്റും നാലു മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ബാസിലിനെ കണ്ടെത്താനായില്ല. പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button