മെറ്റക്കെതിരെ കേന്ദ്രം വിണ്ടും ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു…

മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര സർക്കാർ. കുട്ടികളെ ലൈംഗികമായ ദുരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ പേരിലാണ് നടപടി. മെറ്റ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശം അനുസരിച്ചാണ് നടപടി.
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിനെതിരായ കേന്ദ്ര സർക്കാർ നോട്ടീസിന് പിന്നാലെ മെറ്റയോട് കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം ഫീച്ചറിൻ്റെ വിശദാംശങ്ങൾ മൂന്നു ദിവസത്തിനകം അറിയിക്കാൻ ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ മെറ്റക്ക് നോട്ടീസ് നൽകിയത്.



