‘സ്ത്രീ നേതൃത്വത്തില്‍ വന്നതുകൊണ്ട് മാത്രം കാര്യമില്ല….ജോയ് മാത്യു

അമ്മ സംഘടനയുടെ എക്‌സിക്യുട്ടീവില്‍ നിന്ന് രണ്ട് മാസം മുന്നേ രാജി വച്ചിരുന്നെന്ന് ജോയ് മാത്യു. ഭരണ സമിതിക്ക് ശരിയായ രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഒരു സ്ത്രീ നേതൃത്വത്തില്‍ വന്നതുകൊണ്ട് മാത്രം കാര്യമില്ല. പ്രശ്‌നങ്ങള്‍ തുടക്കം മുതലേ ചൂണ്ടിക്കാട്ടിയിരുന്നെന്നും ജോയ് മാത്യു പറഞ്ഞു.
സ്ത്രീ നേതൃത്വത്തില്‍ വന്നത് കൊണ്ട് കാര്യമില്ല. സ്ത്രീകള്‍ വന്നാല്‍ ഒക്കെ ശരിയാകും എന്നുള്ളത് വെറുതേ പറയുന്നതാണ്. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
പടലപ്പിണക്കങ്ങളും അധികാരക്കൊതിയും അധികാര വടംവലിയുമൊക്കെയുള്ളൊരു സംഘമാണ്. പൊലീസ് കേസ് വരെ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാത്ത നേതൃത്വമാണ് വേണ്ടത്. എതിര്‍ ശബ്ദങ്ങളെ പോലും കൂടെ നിര്‍ത്താന്‍ സാധിക്കുന്ന കഴിവ് വേണം. അതില്ലാത്തത് കൊണ്ടാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത് – അദ്ദേഹം പറഞ്ഞു.



