പൊന്നാനി ഹാർബർ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു..

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് പറഞ്ഞു.യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തുമണിയോടുകൂടി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ടെന്നും പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും സിദ്ധിഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button