രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗിക്ക്….

കട്ടപ്പന: ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് ശ്വാസംമുട്ടലിന് ചികിത്സയ്ക്കായി പോയ ആംബുലൻസ് നഗരത്തിന് സമീപം പാറക്കടവിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. അണക്കര സ്വദേശി രാജനാണ് അപകടത്തിൽ മരിച്ചത്. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ എത്തിച്ചിരുന്നത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഈ ദുരന്തം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസമയം ആംബുലൻസിൽ ആകെ നാല് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



