പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടി സീമാ ജി നായരാണ് സിദ്ധാര്‍ത്ഥിന്റെ മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

രണ്ട് വര്‍ഷത്തോളമായി സിദ്ധാര്‍ത്ഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവര്‍ കുറിച്ചു. സീമയാണ് നടന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്

വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു. (NEURO ENDOCRINE CARCINOMA)എന്നCANCER ആയിരുന്നു

Related Articles

Back to top button