ഞങ്ങൾ കാത്തിരിക്കും കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം’, ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല. സ്റ്റാലിൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം എന്നുമാണ് സ്റ്റാലിന്‍റെ പ്രതികരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്റ്റാലിൽ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്



