ശക്തമായ മഴ…നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും….

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ജലനിരപ്പ് മൂന്നാംഘട്ട മുന്നറിയിപ്പിനോടടുത്ത്. ഡാമിന്റെ നാല് ഷട്ടറുകളും 20 cm വീതം ഉയർത്തും.കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും.
ഷട്ടറുകൾ ഉയർത്തുക വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്യുന്നതിനാലാണ്. 2,3,4 നമ്പർ ഷട്ടറുകളാണ് ഉയർത്തുക. കൂടാതെ കനത്ത മഴയിൽ തിരുവനന്തപുരത്ത് നേരിയ മണ്ണിടിച്ചിൽ ഉണ്ടായി. കള്ളിക്കാട് ആടുവള്ളി ജംഗ്ഷന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുന്നു. രാത്രിയും മഴ ശക്തമായി തുടരുകയാണെങ്കിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



