സർക്കാരിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത്

മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിന്‍റെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button