കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന ‘രാമനെ’ സർക്കാർ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസാരിക്കാൻ ശേഷിയില്ലാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആനയെ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കേരള സർക്കാരിന് നിർദ്ദേശം നൽകിയത്. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് രാമനെ തുടർച്ചയായി വാണിജ്യ ആവശ്യങ്ങൾക്കും എഴുന്നള്ളിപ്പുകൾക്കും ചടങ്ങുകൾക്കുമായി ഉപയോഗിക്കുകയും ഇതുവഴി കടുത്ത രീതിയിൽ ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തി.

Back to top button