ബിഗ് ബോസില്‍ വീണ്ടും എവിക്ഷൻ….ഇത്തവണ പുറത്ത്….

ബിഗ് ബോസ് സീസണ്‍ എട്ടില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായി. മാധ്യമപ്രവര്‍ത്തകയും അവതാരകയും നടിയുമായ റിനി ആൻ ജോർജ് ആണ് ഇന്ന് എവിക്ഷനിലൂടെ പുറത്തായത്. ഇന്നലെ സേവ് ആയിരുന്നു റിനി. എന്നാല്‍ ഇന്ന് റിനി പുറത്താകുകയായിരുന്നു. ഇന്നലെ കാളി പുറത്തായിരുന്നു. ഗായത്രി സുരേഷും നേരത്തെ പുറത്തായിരുന്നു.

എട്ട് പേരായിരുന്നു ഇന്ന് നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. റിനിയെ കൂടാതെ ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, ഷിജിൻ, എല്‍ദോ, കടല്‍ കൊമ്പൻ, നേഹ എന്നിവരായിരുന്നു നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പടിപടിയായിട്ടായിരുന്നു ഇന്ന് എവിക്ഷൻ നടന്നത്.

Back to top button