മലബാറുമായുള്ള ബന്ധം ഓർത്ത് മലേഷ്യൻ പ്രധാനമന്ത്രി

കേരളവുമായും പ്രത്യേകിച്ച് മലബാർ തീരവുമായും മലേഷ്യയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രബന്ധമുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിൽ മലബാറും മലേഷ്യയും തമ്മിൽ നേരത്തെ തന്നെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാരന്തൂർ മർക്കസിൽ നടന്ന ചടങ്ങിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അൻവർ ഇബ്രാഹിം.

കേരളവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനുമായും സംസ്ഥാന മന്ത്രിമാരുമായും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Back to top button