വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം…പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു….

വേനൽ മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. എറണാകുളം മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിലേക്ക് മരം കടപുഴകി വീണു. ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു. മൂവാറ്റുപുഴയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
നിർമ്മല സദൻ റോഡിൽ മരം വീണ് കാറിന്റെ മുൻഭാഗം തകർന്നു. നായരമ്പലത്ത് നാല് വീടുകളുടെ മേൽക്കൂര തകർന്നു. പാലക്കാട് വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകൾ തകർന്നു. ചിറ്റിലഞ്ചേരി സംസ്ഥാന പാതയിൽ മരം ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.



