പന്തളത്ത് സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു….

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജങ്ഷന് സമീപമായിരുന്നു അപകടം.

അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം എതിരെ വന്ന പിക് അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു. കൈയ്ക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം സുകുമാരൻ നായർ പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയി.

Related Articles

Back to top button