ജയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന കേരളത്തിലെ ആദ്യ വ്യക്തിയായി സുഗതന്‍…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂര്‍ ജയിലില്‍ നടന്നു. കാപ്പ കേസിലാണ് സുഗതന്‍ ജയിലിലായത്. ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു സത്യപ്രതിജ്ഞ. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ വ്യക്തിയായി സുഗതന്‍. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നും ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്‌ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധി ജയിലില്‍ ചെയ്യുന്ന സത്യപ്രതിജ്ഞ അപൂര്‍വ സംഭവമായാണ് ജനം നോക്കി കാണുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍. പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെയാവും ഈ ചടങ്ങില്‍ പ്രവേശിപ്പിക്കുക.

Related Articles

Back to top button