വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടില്ല…എം ശിവപ്രസാദ്….

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടില്ല എന്നതാണ് എസ് എഫ് ഐയുടെ അന്നും ഇന്നും എന്നും ഉള്ള നിലപാടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്വകാര്യ ബസ്സുടമകൾക്കുണ്ടാകുന്ന നഷ്ടം ബാലൻസ് ചെയ്യേണ്ടവരല്ല വിദ്യാർഥികൾ എന്നും സ്വകാര്യ ബസ്സുകളുടെ ബാധ്യതയും ഉത്തരവാദിത്വവും കേരളത്തിലെ വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വെക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ബസ് ചാർജ് വർധന ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.

സ്ത്രീകളുടെ സൗജന്യ യാത്ര അംഗീകരിക്കുന്നു, എന്നാൽ അതേപോലെ അംഗീകരിക്കപ്പെടേണ്ട മറ്റൊരു വിഭാഗമാണ് വിദ്യാർത്ഥികൾ. ഭാവിയെ പറ്റി ആകാംക്ഷയും ഉൽകണ്ഠയും കരുതലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടത്. വരുമാനനഷ്ടം ബാലൻസ് ചെയ്യാനുള്ള സാമ്പത്തിക സ്ലാബ് ആയി വിദ്യാർത്ഥികളെ കാണരുത്. ആ ബുദ്ധി സർക്കാരിന്റേതാണെങ്കിലും നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി അടക്കം സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button