പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാനാകില്ല…. 1607 കോടി രൂപ….

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധപ്പെട്ട ഭാവിനടപടികൾ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ കേന്ദ്രവിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഇതുവരെ ലഭിക്കാനുള്ള കേന്ദ്രവിഹിതം 1,607 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളിൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് നിർണായകമാകും.

Related Articles

Back to top button