ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം….

പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ പരാതി ഉന്നയിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ വിദ്യാർത്ഥികളെ പതിവായി ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും, തനിക്കും മുൻപ് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി ആരോപിച്ചു.



