വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന സഹോദരങ്ങൾ….രഹസ്യ വിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത്….

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. അന്തിക്കാട് മഞ്ഞപ്പിത്തം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുക്കുന്ന ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് (29), ജീവ (32) എന്നീ സഹോദരങ്ങളെയാണ് മയക്കുമരുന്നുമായി പാലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ താമസിച്ചിരുന്ന റൂമുകളിൽ നിന്നായി 0.950 ഗ്രാം എംഡിഎംഎയും 42.760 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
കൂടാതെ മയക്കുമരുന്ന് വില്പനയ്ക്കും അളവെടുക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ, ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ, എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപ എന്നിവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജിത്ത് തൃശ്ശൂർ ഈസ്റ്റ് വെസ്റ്റ് ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധികളിൽ ആയി മയക്കുമരുന്ന് വില്പനയ്ക്ക് ആയി സൂക്ഷിച്ച കേസിലും, മയക്ക് മരുന്ന് ഉപയോഗം ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുക എന്നിങ്ങനെയുള്ള 5 കേസുകളിൽ പ്രതിയാണ്. ജീവ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച് കേസിലെ പ്രതിയാണ്.




