വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു

വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി സാഹിർ(36) സഹോദരനായ ഫാസിൽ(30) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ കോഴിഫാമിൽവെച്ചാണ് സംഭവം

കോഴികൾക്കുള്ള തീറ്റ ഇറക്കാനായാണ് സഹോദരങ്ങളായ രണ്ടുപേരെ രാവിലെ ഫാമിലേക്ക് പോയത്. ജോലിക്കിടെ സമീപത്തുണ്ടായിരുന്ന കമ്പിയിൽനിന്ന് ഷോക്കേറ്റതെന്നാണ് വിവരം. ഉടൻതന്നെ രണ്ടുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, ഫാമിന് സമീപം സ്ഥാപിച്ച പന്നിക്കെണിയിൽനിന്നാണ് ഷോക്കേറ്റതെന്നും സംശയമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല

Related Articles

Back to top button