യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന്..

രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും



