കണ്ണൂരിലും ഷിഗെല്ല; രണ്ട് കുട്ടികൾക്ക് രോഗബാധ

കണ്ണൂർ ജില്ലയിലെ മൊകേരിയിൽ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസുള്ള രണ്ട് കുട്ടികൾക്കാണ് രോഗം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം 135ലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷിഗെല്ല ബാധിച്ച് കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴു വയസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആർജവ് ആണ് മരിച്ചത്. ഷിഗെല്ല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദേശം നൽകിയിരിക്കുകയാണ്.



