ട്രംപിന് തിരിച്ചടി; ഇന്ത്യൻ ഓഹരിവിപണിയിൽ വൻ കുതിപ്പ്

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിക്കേറ്റ തിരിച്ചടി ആഗോള വിപണികൾക്ക് അനുകൂലമായി. ഇറാനുമായുള്ള യുദ്ധം തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സമ്മതിച്ചതോടെ ഇറാനെതിരായ കൂടുതൽ സൈനികനടപടികൾക്ക് അമേരിക്ക മുതിരില്ലെന്ന പ്രതീക്ഷയാണ് വിപണികളിൽ ശക്തമായത്. ഇതിന്റെ പ്രതിഫലനമായി അസംസ്കൃത എണ്ണവിലയിലും ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടായി. ഇന്ത്യൻ ഓഹരിവിപണിയിലും സ്വർണവിപണിയിലും ഇതോടെ മുന്നേറ്റം പ്രകടമായി.




