ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം…ഇരട്ട സഹോദരി അറസ്റ്റില്‍

ചേറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം. കണ്ണൂര്‍ കൂടാളി തലമുണ്ട സ്വദേശിനി സവിതയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സംഭവത്തില്‍ സവിതയുടെ ഇരട്ട സഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാന്‍ എത്തിയതായിരുന്നു സവിതയും സജിതയും. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതോടെ പൊലീസിന് സംശയമായി.

Related Articles

Back to top button