ജൂനിയർ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയേഴ്സ്… മർദ്ദനദൃശ്യങ്ങൾ സിനിമ ഡയലോഗുകളാക്കി സോഷ്യൽ മീഡിയയിലും…
മലപ്പുറം കുറ്റൂർ കെഎംഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ജൂനിയർ വിദ്യാർത്ഥികളെ തല്ലിയത്. കുറ്റൂർ നോർത്തിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർത്ഥികൾ. മർദന ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കിയും പ്രചരിപ്പിച്ചു. മർദനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഒരു കുട്ടിയുടെ പിതാവ് വേങ്ങര പൊലീസിൽ പരാതി നൽകി. നിരവധി വിദ്യാർത്ഥികളാണ് സീനിയർ കുട്ടികളുടെ മർദനത്തിനിരയായത്.
സിനിമ ഡയലോഗുകൾ മിക്സ് ചെയ്താണ് വിദ്യാർത്ഥികൾ മർദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുളളത്. ഇതുവരെ സ്കൂൾ ഭരിച്ചത് തങ്ങളാണെന്നും ഇനിയും ഭരിക്കുമെന്നും അടിക്കുറിപ്പോടെയാണ് റീൽ.