ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം, സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച്..

തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷൻ. ജയിൽ ചാട്ടത്തിൻറെ കാരണങ്ങൾ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വർധിപ്പിക്കാൻ നടപടികൾ നിർദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകൾ പരിശോധിച്ച് ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടാനും വീഴ്ച വരുത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.




