നിർമ്മാണത്തിലിരുന്ന കടല്‍ഭിത്തി തകര്‍ന്നു, സംഭവം…

ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട്, പെരിയമ്പലം, അറപ്പ റോഡ്, ബീച്ചുകളില്‍ നിർമ്മാണത്തിലിരുന്ന കടല്‍ഭിത്തി തകര്‍ന്നു. ഒരു ഭാഗത്ത് കടല്‍ഭിത്തി കെട്ടലും തൊട്ടടുത്ത് കടലാക്രമണത്തില്‍ ഭിത്തി തകര്‍ന്ന് കടലിലേയ്ക്ക് ഒഴുകുന്ന അവസ്ഥയാണ് ഇവിടെ. പെരിയമ്പലം അറപ്പ റോഡു മുതല്‍ തെക്ക് വശം അണ്ടത്തോട് തീരം വരെ 500 മീറ്റര്‍ നീളത്തില്‍ ഇരുപത് മീറ്റര്‍ വീതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഭിത്തിയുടെ അവസാന ഭാഗങ്ങളാണ് തിരമാലകളാല്‍ തകർന്നത്.

വീടുകളുടെ തറ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുകരിങ്കല്ല് ഉപയോഗിച്ചുള്ള ഈ ഭിത്തി നിര്‍മ്മാണം വെറും തട്ടിപ്പാണെന്നും ഇതുകൊണ്ടെന്നും കടലാക്രമണം തടയാനാവില്ലെന്നും ആരോപണം ഉയരുകയാണ്. ഇവിടെ പുലിമുട്ട് നിര്‍മ്മിച്ചാല്‍ മാത്രമേ കടലാക്രമണം തടയാനാവു എന്ന് തീരവാസികള്‍ എംഎല്‍എ എന്‍ കെ അക്ബറിനെ ധരിപ്പിച്ചിരുന്നു. പഠനം നടത്തി ശാസ്ത്രീയമായി ഭിത്തി കെട്ടണമെന്നും തീരവാസികള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button