ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോ​ഗം ഇന്നുമുതൽ….

ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോ​ഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമാകും. സർസംഘചാലക് മോഹൻ ഭാ​ഗവത് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോ​ഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. യുവാക്കളുടെ സമരം, എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾ, ചോദ്യപേപ്പർ ചോർച്ച മുതലായ സമകാലിക വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും.

മൂന്ന് ദിവസം നീളുന്ന ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോ​ഗത്തിന് ഇൻഡോറിലെ ഡാലി കോളേജാണ് വേദിയാകുന്നത്. മോഹൻ ഭാ​ഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ തുടങ്ങിയവർക്ക് പുറമേ, 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായ രണ്ടാം വർഷമാണ് മധ്യപ്രദേശിൽ തന്നെ ദേശീയ നിർവാഹക സമിതി യോ​ഗം നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ജബൽപൂരിലായിരുന്നു യോഗം നടന്നത്.

Related Articles

Back to top button