പിഎസ്‌സിക്കെതിരെ വീണ്ടും പരാതി….

തിരുവനന്തപുരം : കേരളാ പിഎസ് സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പരാതി. ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നും അന്വേഷണം വേണമെന്നുമാണ് പരാതി. എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയിലാണ് പരാതി ഉയർന്നത്. ഡിവൈഎസ്പി പരീക്ഷ അസാധാരണ വേഗത്തിലാണ് പിഎസ്‌സി പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബറിൽ എഴുത്തു പരീക്ഷ നടത്തി മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ജൂണിലാണ് നിയമന ഉത്തരവും നൽകി. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിരുന്ന ഉദ്യോഗാർത്ഥിക്കാണ് നിയമനം നൽകിയതെന്നും പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർഎസ് ശശി കുമാർ ചൂണ്ടിക്കാട്ടി. സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർഎസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. എന്നാൽ താൻ മറ്റു പല പിഎസ്സി പരീക്ഷകളുടേയും റാങ്ക് പട്ടികയിൽ ഉണ്ടെന്നും അസ്വാഭാവികത ആരോപിക്കുന്നത് തന്റെ നിയമനം തടയാൻ വേണ്ടിയാണെന്നും ഉദ്യോഗാർത്ഥി വിശദീകരിക്കുന്നു.

Related Articles

Back to top button