സ്വകാര്യവിമാനം തകർന്നുവീണു; ഒമ്പത് മരണം; പൈലറ്റിന്റെ അവസാന സന്ദേശം പുറത്ത്

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്നുവീണ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. ഓസ്റ്റിനിൽനിന്ന് ബഹമാസിലേക്ക് പുറപ്പെട്ട ലിയർജെറ്റ് 60 (Learjet 60) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലെ ജനവാസ മേഖലയിലായിരുന്നു വിമാനം തകർന്നുവീണത്.

അപകടത്തിന് തൊട്ടുമുൻപ് പൈലറ്റ് നൽകിയ അവസാന സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വിമാനം തകർന്നുവീഴാൻ പോവുകയാണെന്നും ഇനി അധികം സമയമില്ലെന്നുമായിരുന്നു പൈലറ്റിന്റെ മുന്നറിയിപ്പ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദേശം നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.

മോശം കാലാവസ്ഥ, ശക്തമായ ടർബുലൻസ്, വിമാനത്തിൽ രൂപപ്പെട്ട ഐസ് പാളികൾ എന്നിവ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വർഷം അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണിതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button