ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളില്‍ ഇനി റിഷഭ് പന്തിനെ കാണാനാവില്ല’….

വെസ്റ്റ് ഇന്‍ഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഒഴിവാക്കിയതോടെ, പരിമിത ഓവര്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ ഒരു തീരുമാനത്തിലെത്തിയതായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി പന്തിനെ നിയമിച്ചിട്ടുണ്ടെങ്കിലും, ഏകദിന ടീമില്‍ നിന്ന് അദ്ദേഹത്തെ തഴഞ്ഞത് ഇതിന് തെളിവാണെന്ന് ചോപ്ര ചൂണ്ടിക്കാണിച്ചു. ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



