വീണ്ടും വിവാഹജീവിതത്തിലേക്ക്? ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന് റിമി ടോമി

വീണ്ടും വിവാഹിതയാകാനുള്ള ഒരുക്കത്തിലാണെന്ന സൂചന നൽകി ഗായികയും അവതാരകയുമായ റിമി ടോമി. 2026ൽ തനിക്ക് അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന സന്തോഷവാർത്തയാണ് റിമി ആരാധകരുമായി പങ്കുവച്ചത്. യുട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതിയ പങ്കാളിയെ കണ്ടെത്തിയെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും റിമി പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ്. പങ്കാളി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.




