ബലാത്സംഗ കേസ്….നടൻ സിദ്ദിഖിന് ഹൈദരാബാദിൽ ഷൂട്ടിംഗിന് പോകാൻ അനുമതി….

ബലാത്സംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് സംസ്ഥാനത്തിന് പുറത്ത് പോകാൻ അനുമതി. ഷൂട്ടിംഗിന് ആവശ്യത്തിനായി ഹൈദരാബാദിൽ പോകാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. സിദ്ദിഖ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.
ഡ്രീം ഫാര്‍മേഴ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് സിദ്ദിഖ് അഭിനയിക്കാൻ പോകുന്നത്. ജൂലൈ 15 വരെയാണ് ഷൂട്ടിംഗ്. ജോലിക്ക് പോകാനായി അനുവദിച്ചിരുന്ന സമയം ജൂണിൽ അവസാനിക്കാനിരിക്കെയാണ് സമയം നീട്ടാൻ കോടതിയിൽ നടൻ അപേക്ഷ നൽകിയത് ഈ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റേതാണ് ഉത്തരവ്.
സുപ്രീം കോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയിരുന്നു. ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവ് നൽകിയത്. സിദ്ദിഖ് അഭിനയിച്ച ദൃശ്യം 3 സിനിമയുടെ ഖത്തറില്‍ നടന്ന പ്രൊമോഷന് ഷോയില്‍ പങ്കെടുക്കാന്‍ കോടതി മെയ് മാസത്തില്‍ താരത്തിന് അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഷൂട്ടിങ് ആവശ്യത്തിനായി ഹൈദരാബാദിലേക്ക് പോകാനും അനുമതി നൽകിയിരിക്കുന്നത്.



