രാഹുലിന്റേത് രാഷ്ട്രീയ ഇരട്ടത്താപ്പും പക്വതയില്ലായ്മയും… കോൺഗ്രസിനെതിരെ മുൻ സഖ്യകക്ഷിയായ ഡിഎംകെ

കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ ഇരട്ടത്താപ്പിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ സഖ്യകക്ഷിയായ ഡിഎംകെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുകയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവരെ തോൽപ്പിക്കാൻ അണിയറ നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന കോൺഗ്രസ് ശൈലിയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന് പാർട്ടി ഔദ്യോഗികമായി കുറ്റപ്പെടുത്തി. ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ തുടർന്നുകൊണ്ട് തന്നെ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ പൂർണ്ണ അനുഗ്രഹത്തോടെയാണ് ഈ ചതി നടന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു. അടുത്തിടെ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതിനെ ‘വൈകിവന്ന വിവേകം’ എന്നാണ് മുരശൊലി പരിഹസിച്ചത്. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും കോൺഗ്രസിനെതിരെ തിരിയുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഈ തിരിച്ചറിവുണ്ടായതെന്നും പത്രം വ്യക്തമാക്കുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിലിരുന്ന് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധിയുടെ നിലപാടുകളാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, അവർ മുന്നണിയിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇപ്പോൾ ഡിഎംകെയെ സുഖിപ്പിക്കാൻ നോക്കുന്നു. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധി തന്നെയല്ലേ എന്ന് മുരശൊലി ചോദിക്കുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും കേരളത്തിൽ ഇടതുപക്ഷവും രാഹുലിന്റെ പെരുമാറ്റത്തെയും നിലപാടുകളെയും ഒരുപോലെ ശക്തമായി വിമർശിച്ചിട്ടുണ്ട്. രാജ്യത്ത് ബിജെപി വിരുദ്ധ വികാരത്തേക്കാൾ കോൺഗ്രസ് വിരുദ്ധ വികാരം മുന്നണി യോഗത്തിൽ ചർച്ചയാകാൻ കാരണം രാഹുലിന്റെ പക്വതയില്ലായ്മയാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് വിജയ്‌യുടെ ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, ഇപ്പോൾ ടിവികെ തലവൻ ‘ഇന്ത്യ’ മുന്നണിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഡിഎംകെയെ സുഖിപ്പിക്കാൻ നോക്കുകയാണെന്നും മുഖപ്രസംഗം പരിഹസിച്ചു.



