പൊലീസ് അതിക്രമത്തിന് ഉത്തരവാദി അമിത്ഷായെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിന് ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത്ഷായെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാര്‍ലമെന്റില്‍ വച്ചു താന്‍ കണ്ടു. സേനയ്ക്ക് ഇത്തരം നടപടികള്‍ക്ക് ആഭ്യന്തര മന്ത്രിയാണ് ഉത്തരവ് നല്‍കുന്നത്. അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ ഒരിക്കലും ബിജെപി- ആര്‍എസ്എസിനോട് മാപ്പ് പറയില്ലെന്നും പരുക്കേറ്റ കുട്ടികളുടെ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



