തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ വീണ്ടും ചർച്ച. മുൻ ഡിജിപി ആർ ശ്രീലേഖയെ മേയർ ആക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. സംഘടന ജനറൽ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തിരമായി സന്ദർശിച്ചു

തലസ്ഥാനത്ത് മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ സൂചനകള്‍ പുറത്ത് വന്നത്. ബിജെപിയിലെ അവസാന വട്ട ചർച്ചകളിൽ ശ്രീലേഖയുടെ പേരിനായിരുന്നു മുൻ തൂക്കം. ശ്രീലേഖയുടെ പേര് ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു സൂചനകള്‍. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ് കോർപ്പറേഷൻ ഫലം. സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ മേയർ ആകുമ്പോൾ ഒന്ന് കൂടി ചർച്ച ആകുമെന്നും പാർട്ടിക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ അടക്കം ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അവസാന നിമിഷം ഒരു വിഭാഗം നേതാക്കൾ എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചതോടെ രാജേഷിനായി മുൻ‌തൂക്കം സിമി ജ്യോതിഷ്, ജി എസ്‌ മഞ്ജു, ആശ നാത് എന്നീ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പരിഗണിക്കുന്നത്

Related Articles

Back to top button