കനയ്യ കുമാർ-ഉദ്യോഗസ്ഥർ തർക്കത്തിൽ സർക്കാർ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. റിപ്പോർട്ട് സമർപ്പിക്കാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ എൻ.എസ്.കെ. ഉമേഷിനെ ചുമതലപ്പെടുത്തി. ഇന്നലെയാണ് ഡൽഹി കേരള ഹൗസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കനയ്യ കുമാർ ബുക്ക് ചെയ്ത മുറി അനുവദിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ഐ.എ.എസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കനയ്യ കുമാർ പ്രതിഷേധിച്ചു. ഗവർണർ എത്തുമെന്ന് പറഞ്ഞ് തന്നെ മുറിയിൽ നിന്ന് പുറത്താക്കാനും അധിക്ഷേപിക്കാനും പുനീത് കുമാർ ശ്രമിച്ചുവെന്നാണ് കനയ്യ കുമാറിന്റെ ആരോപണം. തുടർന്ന് കേരള ഹൗസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Back to top button