ആലപ്പുഴ നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിൻറെ വളപ്പിൽനിന്ന്..

ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിൻറെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി. വിദ്യാർഥികൾ കൈകഴുകുന്ന ഭാഗത്തെ ഒമ്പത് ടാപ്പുകൾ, ശുചിമുറിയിലെ രണ്ടെണ്ണം, കുടിവെള്ളപൈപ്പിൽ സ്ഥാപിക്കാനായി എത്തിച്ച നാലെണ്ണം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നഷ്ടപ്പെട്ട ടാപ്പുകളെല്ലാം പിച്ചള നിർമിതമാണ്. സ്കൂളിന് വടക്കുവശത്തെ എ ഇ ഓഫിസിൻറെ ഗേറ്റ് വഴിയും പിൻവശത്തെ മതിൽ പൊളിഞ്ഞ ഭാഗം വഴിയും മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് സംശയം. ഇന്ന് രാവിലെ ക്ലാസ് മുറികൾ തുറക്കാനെത്തിയ ജീവനക്കാരാണ് ടാപ്പുകൾ നഷ്ടപ്പെട്ട വിവരം ആദ്യമറിഞ്ഞത്. വാട്ടർടാങ്കിലെ വെള്ളം പൂർണമായി ഒഴുകിപോയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയെന്ന് പിടിഎ പ്രസിഡൻറ് അഫ്സൽ പറഞ്ഞു.

Related Articles

Back to top button