സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും….

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ADGP എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുക. അടുത്തയാഴ്ചയാകും ഹർജി നൽകുക. എറണാകുളത്തെ തന്റെ അഭിഭാഷകനെ അജിത്കുമാർ ബന്ധപ്പെട്ടു.
അന്വേഷണ അട്ടിമറിയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ആർ.അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.നിയമവിരുദ്ധമായ ഇടപെടൽ നടത്തിയിട്ടില്ല എന്നാണ് അജിത് കുമാറിന്റെ നിലപാട്.ആദ്യ അന്വേഷണസംഘത്തിലെ 3 ഡിവൈഎസ്പിമാർ,എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐ മാർ എന്നിവർക്കെതിരെയും വൈകാതെ തന്നെ നടപടി ഉണ്ടായേക്കും . ഇവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.



