പിഎസ്‌സി പരീക്ഷാ ക്രമക്കേട്…..ന്യായീകരിച്ച് ഉദ്യോഗസ്ഥ….ക്രമക്കേടില്ലെന്ന് കുറിപ്പ്….

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ന്യായീകരണവുമായി അന്വേഷണത്തെ സഹായിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ. പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായിരിക്കുന്നത്. സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥ സന്ധ്യ പ്രഭയുടെ കുറിപ്പ്.

പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് നടത്തുന്ന അന്വേഷണമാണ് നിയമാനുസൃതമെന്ന് വാദിക്കുന്ന പോസ്റ്റില്‍, പരീക്ഷാ ക്രമക്കേട് പുറത്തെത്തിച്ച മാധ്യമങ്ങളെ അധിക്ഷേപിക്കുന്നുമുണ്ട്. ജൂലൈ 12നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പിഎസ്‌സിക്ക് ഒരന്വേഷണത്തെയും ഭയമില്ല. കേരള പിഎസ്‌സി എന്ന സ്ഥാപനം തകര്‍ക്കുകയാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്നും പോസ്റ്റില്‍ ആരോപണം ഉണ്ട്.

Related Articles

Back to top button