ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം… കോളജിൽ കാവി ഷോളുകൾ വിതരണം ചെയ്ത് ശ്രീറാം സേന

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഹുബ്ബള്ളിയിൽ കോളേജുകളിലേക്ക് പോയ വിദ്യാർത്ഥികൾക്ക് ശ്രീറാം സേനെ പ്രവർത്തകർ പരസ്യമായി കാവി ഷോളുകൾ വിതരണം ചെയ്തു. സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന ശക്തമായ പ്രചാരണത്തിന്റെ ഭാഗമായാണ് ശ്രീരാമ സേനയിലെയും മറ്റ് ഹിന്ദു സംഘടനകളിലെയും അംഗങ്ങൾ കാവി ഷാളുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഹുബ്ബള്ളിയിലെയും കർണാടകയുടെ മറ്റ് ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവർത്തകർ കാവി ഷാൾ വിതരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്ക് ഹിജാബ്, പൂണൂൽ തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ പ്രധാന ഉദ്ദേശ്യം. സർക്കാരിന്റെ ഈ നീക്കം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള വെറും പ്രീണന രാഷ്ട്രീയമാണ്. ഈ പുതിയ നയം കാമ്പസുകളിൽ മുൻപുണ്ടായിരുന്നതുപോലെയുള്ള മതപരമായ ഭിന്നതകളും തർക്കങ്ങളും വീണ്ടും ആളിക്കത്തിക്കാൻ മാത്രമേ ഉപകരിക്കൂ.

Related Articles

Back to top button