‘ആർ. ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?’…. ആർത്തവ അവധിയെ എതിർത്ത മുൻ ഡിജിപിക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആർ. ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിക്കാൻ താൻ ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഇരുണ്ട കാലത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന വികലമായ ചിന്താഗതിയാണിത്. ഇത്തരം നിലപാടുകളോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിനും അവകാശങ്ങൾക്കും പരമമായ മുൻതൂക്കം നൽകി മാത്രമേ സർക്കാർ മുന്നോട്ട് പോകൂ എന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു. ആർത്തവ അവധി സംബന്ധിച്ച് നിലവിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ, കുഞ്ഞുങ്ങളുടെ ക്ഷേമവും ആരോഗ്യവും മുൻനിർത്തി മാത്രമായിരിക്കും സർക്കാർ ഈ വിഷയത്തിൽ മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുകയെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല’- ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും- ശ്രീലേഖ കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button