പ്രിയദർശിനി സൗജന്യ യാത്ര ഉദ്ഘാടനം…. തിക്കിലും തിരക്കിലും മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു…. ദൃശ്യങ്ങൾ പുറത്ത്

​കൊല്ലം: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ അപ്രതീക്ഷിത സംഭവങ്ങൾ. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.​പരിപാടിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിൽ പായസ വിതരണം നടത്തുന്നതിനിടെ കൈതട്ടി മന്ത്രിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ചൂട് പായസം വീണതോടെ മന്ത്രി സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഷാളും മറ്റും ഉപയോഗിച്ച് പായസം തുടച്ചുമാറ്റി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button