രാഷ്ട്രപതിയുടെ എഡിസി മേജർ ഋഷഭ് സിങ് സൈന്യത്തിൽനിന്ന് വിരമിച്ചു; ‘നാഷനൽ ക്രഷ്’ ഇനി പുതിയ വഴിയിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (എഡിസി) ആയി ശ്രദ്ധ നേടിയ മേജർ ഋഷഭ് സിങ് സൈനിക സേവനത്തിൽനിന്ന് വിരമിച്ചു. 12 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് അദ്ദേഹം യൂണിഫോം അഴിച്ചുവച്ചത്. രാഷ്ട്രപതിക്കൊപ്പമുള്ള ഋഷഭിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് തന്നെ ‘നാഷനൽ ക്രഷ്’ എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button