ശബരിമലയില്‍ അരവണയ്ക്ക് നിയന്ത്രണം… പ്രതിഷേധവുമായി ഭക്തര്‍…

തിരുവനന്തപുരം: ശബരിമല സംവിധാനത്ത് അരവണ വില്‍പ്പന കൗണ്ടറിന്റെ മുന്നില്‍ ഭക്തരുടെ പ്രതിഷേധം. അരവണ വളരെ കുറച്ച് അളവില്‍ നല്‍കുന്നതിലാണ് ഭക്തര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ഭക്തന് ഒരു ടിന്‍ മാത്രമേ നല്‍കുന്നുള്ളൂവെന്നും പരാതിയുണ്ട്.

ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് നിയന്ത്രണം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്നതിനാല്‍ നിലവില്‍ അരവണ ഉത്പാദന പ്ലാന്റില്‍ ഉല്‍പാദനമില്ല. കരുതല്‍ ശേഖരത്തില്‍ നിന്നാണ് അരവണ ഭക്തര്‍ക്ക് നല്‍കുന്നത്. നിലവില്‍ അരവണയുടെ പ്രതിദിന ഉത്പാദനം രണ്ടേകാല്‍ ലക്ഷം ടിന്നാണ്.

ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ഒരാള്‍ക്ക് ഒരു ടിന്‍ എന്ന നിലയിലേക്ക് കുറയ്‌ക്കേണ്ടതായി വന്നു. നീണ്ട ക്യൂവില്‍ നിന്ന ശേഷം മാത്രമാണ് ഒരു ടിന്നാണ് ലഭിക്കുകയെന്ന അറിയിപ്പ് ലഭിച്ചത്. അതാണ് ഭക്തരുടെ പ്രതിഷേധത്തിന് വഴിവച്ചത്.

Related Articles

Back to top button