വൈദ്യുതി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ തെരുവിലിറങ്ങും, അനീതിയെ എതിർക്കുമെന്നും..

സംസ്ഥാന സർക്കാരിനും മന്ത്രിമാരുട ആഡംബരത്തിനുമെതിരെ വിമർശനവുമായി യൂത്ത് ലീഗ്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സർക്കാരിന് കടുത്ത കളങ്കമുണ്ടാക്കിയെന്നക്കമുള്ള രൂക്ഷവിമർശനങ്ങളാണ് യൂത്ത് ലീഗ് അഴിച്ചുവിട്ടിരിക്കുന്നത്. സർക്കാരിന്റെ നിഷ്ക്രിയത്വം ജനങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിയന്തരമായി ഇടപെട്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ യൂത്ത് ലീഗ് ആഞ്ഞടിച്ചത്.




