നവരാത്രി- ദീപാവലി തിരക്ക്; ബംഗളൂരുവിൽ നിന്ന് അധിക സർവീസുകളുമായി കെഎസ്ആർടിസി

മഹാനവമി-വിജയദശമി, ദീപാവലി ആഘോഷങ്ങൾക്ക് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കാക്കി പ്രത്യേക അധിക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ സേവനം ആരംഭിച്ചു.

ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തും.

Related Articles

Back to top button