11 കിലോ കഞ്ചാവ്! ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കൽ സ്വദേശി ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികൾ. ഇന്നലെ രാത്രി പൂച്ചാക്കൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. അറസ്റ്റിലായ ഷമീർ നിരവധി കോൺഗ്രസ് നേതാക്കന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഷമീർ ഏതാനും വർഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ ഇയാൾക്ക് ഭാരവാഹിത്വമൊന്നും ഇല്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

Related Articles

Back to top button